ആൻസി
നെയ്യാറ്റിൻകര: പത്തനാവിള NIDS സൗഹൃദ കർഷക ക്ലബ്ബ് സംയുക്ത ഓണം 2025 ഉം കാർഷിക പ്രദർശന വിപണന മേളയും ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ സംഘടിപ്പിച്ചു. ഒന്നാമത്തെ ദിവ്യബലിക്ക് ശേഷം കാർഷിക പ്രദർശന വിപണന മേള ഇടവക വികാരി ഫാ. സജിൻ തോമസ് ഉദ്ഘാടനം ചെയ്തു.
നെയ്യാറ്റിൻകര ഫെറോന ആനിമേറ്റർ ബീന, പത്തനാവിള നിഡ്സ് യൂണിറ്റ് സെക്രട്ടറി ജോയി പി.ബി., സൗഹൃദ കർഷക ക്ലബ്ബ് പ്രസിഡന്റ് ആർ. സേവിയർ, സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ചന്ദ്രൻ പരണിയം, കാർഷിക വികസന കമ്മീഷൻ കമ്മറ്റി അംഗം സെൽവരാജ് തുടങ്ങിയവർ പങ്കെടുത്തു. ഇടവക ജനങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.




