സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി അറിയിക്കുവാനായി ക്രിസ്തുമസ് കരോളിന് ആരംഭം കുറിച്ചു. 24-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 7.00 മണിക്ക് ഇടവക വികാരി ഫാ. ജോയി സാബുവിൻ്റെ പ്രാർത്ഥനയോട് കൂടി പള്ളിയിൽ നിന്നാണു കരോൾ ആരംഭിച്ചത്.
ഇടവകയിലെ മുതിർന്ന വ്യക്തികൾ , യുവാക്കൾ, കുട്ടികൾ എന്നിവർ കരോളിൻ്റെ പരീശീലനഘട്ടം മുതൽ തന്നെ സജീവമായി പങ്കെടുക്കുന്നു. കരോളിൻ്റെ മുഖ്യകൺവീനറായി സുരേഷ് എൽ. ബി.യും, സഹകൺവീനർമാരായി ജസ്റ്റിൻ, സെൽവദാസ്, അനൂപ് എന്നിവരും പ്രവർത്തിച്ചുവരുന്നു.
നവംബർ 24-ാം തീയതി ആരംഭിച്ച കരോൾ ഇടവകയിലെ 25 ബി.സി.സി. യൂണിറ്റുകളിലും ഈശോയുടെ ജനന സന്ദേശം അറിയിക്കും. ഡിസംബർ മാസം 21- ന് കരോൾ സമാപിക്കുന്ന രീതിയിലാണു ക്രമീകരണം.




