സ്വന്തം ലേഖകൻ
പാറശാല: പാറശാല ഫൊറോന സുവിശേഷവൽക്കരണ കമ്മിഷൻ നേതൃത്വത്തിൽ ഉപദേശിമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 12 ഞായറാഴ്ച ആറയൂർ സെന്റ് എലിസബത്ത് പള്ളിയിൽ നടന്ന സംഗമം നെയ്യാറ്റിൻകര റീജയൻ കോർഡിനേറ്റർ മോൺ. വി.പി. ജോസ് ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോസഫ് തയ്യിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാറശാല ഫൊറോന വികാരി ഫാ. ഡെന്നിസ് മണ്ണൂർ അനുഗ്രഹ പ്രഭാഷണവും ഉപദേശിമാരുടെ പ്രതിനിധി ജെറി തോമസ് ഉപദേശി ആശംസ അർപ്പിക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ആരംഭിച്ച സംഗമത്തിൽ ജപമാല പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന എന്നിവ സംഗമത്തിന്റെ ഭാഗമായി. രാജദാസ് ഉപദേശി സ്വാഗതവും മോഹനൻ ഉപദേശി നന്ദിയും ആശംസിച്ചു. കുടുംബസംഗമത്തിൽ 8 ഉപദേശിമാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആകെ 39 പേർ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ അവതരണത്തിലൂടെ സംഗമം ആഘോഷമായി മാറി.




