സിമി സെൽവിസ്റ്റർ
പുതുവയ്ക്കൽ: രണ്ട് വർഷത്തോളം കട്ടക്കോട് ഇടവകയിൽ സഹവികാരിയായി സേവനം അനുഷ്ഠിച്ച ഫാ. അനു സി. കലിസ്റ്റസ്സിന് പുതുവയ്ക്കൽ ദിവ്യകാരുണ്യ പള്ളിയിലെ ഇടവകജനം യാത്രയയപ്പ് നൽകി. ഒക്‌ടോബർ 26 ഞായറാഴ്ച ദിവ്യബലി ശേഷമായിരുന്നു യാത്രയയപ്പ് പരിപാടി നടന്നത്.
പാരിഷ് കൗൺസിൽ സെക്രട്ടറി ബിന്ദു പ്രാർഥനാശംസകൾ നേർന്ന് സംസാരിച്ചു. ഉപദേശിയും, കെസിവൈഎം പ്രസിഡൻ്റ് ഐശ്വര്യയും സ്നേഹസമ്മാനങ്ങൾ കൈമാറുകയും ആശംസകൾ നേരുകയും ചെയ്തു.
നെയ്യാറ്റിൻകര രൂപത മൈനർ സെമിനാരി പ്രീഫക്ടായിട്ടാണ് അനു അച്ചൻ നിയമിതനായിരിക്കുന്നത്.




