Parish

നവജീവൻ ബോയ്സ് ഹോം സന്ദർശിച്ചു

സ്വന്തം ലേഖകൻ വെള്ളറട: അടീകലം സെന്റ് ജോസഫ് ഇടവക അംഗങ്ങങ്ങൾ നവജീവൻ ബോയ്സ് ഹോമിൽ സന്ദർശനം നടത്തി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വെള്ളനാട് നവജീവൻ ബോയ്സ് ഹോമിൽ എത്തിയ സംഘം കുട്ടികൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ കൈമാറുകയും വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഇടവകയിലെ വിൻസെന്റ് ഡി പോൾ, മതബോധനം, യുവജന ശുശുശ്രൂഷ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സന്ദർശനം സംഘടിപ്പിച്ചത്. ഇടവകയിൽ നിന്നും 25 അംഗങ്ങൾ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം ആറാം വാരം ഫെബ്രുവരി 16 വചനവായന

ഫെബ്രുവരി 16 തിങ്കൾ ഒന്നാം വായന വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന് (വിശ്വാസം പരീക്‌ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ) ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയിൽ ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്ക് എഴുതുന്നത്: നിങ്ങൾക്ക് അഭിവാദനം. എന്റെ സഹോദരരേ, വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ, നിങ്ങൾ സന്തോഷിക്കുവിൻ. എന്തെന്നാൽ, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്‌ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ. ഈ സ്‌ഥിരത പൂർണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും […]

Word of God

ആണ്ടുവട്ടത്തിലെ ആറാം ഞായർ ഫെബ്രുവരി 15 വചന വായന

ഫെബ്രുവരി 15 ഞായർ ഒന്നാം വായന പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന് (പാപം ചെയ്യാൻ അവിടന്ന് ആരോടും കലിപിച്ചിട്ടില്ല) മനസ്‌സുവച്ചാൽ നിനക്കു കല്‌പനകൾ പാലിക്കാൻ സാധിക്കും; വിശ്വസ്തതാപൂർവം പ്രവർത്തിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് നീയാണ്. അഗ്നിയും ജലവും അവിടന്ന് നിന്റെ മുമ്പിൽ വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്റെ മുമ്പിലുണ്ട്; ഇഷ്ട്‌ടമുള്ളത് അവനു ലഭിക്കും. കർത്താവിൻെറ ജ്‌ഞാനം മഹോന്നതമാണ്; സർവശക്തനും സർവജ്‌ഞനുമാണ് അവിടന്ന്. കർത്താവ് തന്റെ ഭക്‌തരെ കടാക്‌ഷിക്കുന്നു; മനുഷ്യന്റെ ഓരോ പ്രവൃത്തിയും അവിടന്നറിയുന്നു. പാപം ചെയ്യാൻ അവിടന്ന് […]

Parish

നേഴ്സ്മാർക്ക് ആദരവ് നൽകി സെന്റ് ജൂഡ് പള്ളി

നിത്യ എസ്. പെരുകാവ്: സെന്റ് ജൂഡ് പള്ളിയിൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഇടവകാംഗങ്ങളായ നേഴ്സ്മാരെ ആദരിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച ഫാ.അലോഷ്യസ് സത്യനേശൻ മെമന്റോ നൽകി ആദരിച്ചു. ലൂർദ് മാതാവിന്റെ തിരുനാൾ ദിനത്തിൽ രോഗീദിനത്തോടനുബന്ധിച്ച് ഇടവകയിൽ നിന്നും ആതുരസേവനം ചെയ്യുന്ന നേഴ്സുമാർക്ക് കുടുംബപ്രേഷിതശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് ആദരവ് നൽകിയത്.

Diocese

നെയ്യാറ്റിൻകര രൂപതയിലെ 4 വൈദിക വിദ്യാർത്ഥികൾ വായനപ്പട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ 4 വൈദികവിദ്യാർത്ഥികൾ വായനപ്പട്ടം (Lectorate) സ്വീകരിച്ചു. ഫെബ്രുവരി 12 വ്യാഴാഴ്ച കാർമ്മലഗിരി സെയിന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വച്ച് നടന്ന തിരുക്കർമ്മത്തിന് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ അന്റണി കാട്ടിപറമ്പിൽ പിതാവ് മുഖ്യമാർമികനായി. ദൈവശാസ്ത്രത്തിന്റെ ഒന്നാം വർഷം പഠിക്കുന്ന നെയ്യാറ്റിൻകര രൂപതയുടെ വൈദീകാർത്ഥികളായ ബ്ര.അശ്വിൻ (അസംപ്ഷൻ ചർച്ച്, വ്ളാത്താങ്കര), ബ്ര.കിരൺ (സെന്റ് അഗസ്റ്റിൻ പള്ളി, അരുവിക്കര), ബ്ര.ശ്രുതിൻ (സെന്റ് എഡ്വേർഡ്സ് ചർച്ച്, പൂവച്ചൽ), ബ്ര.വിജിൻ (സെന്റ് ആന്റണീസ് പള്ളി, മൈലാടി) […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 14 വചനവായന

ഫെബ്രുവരി 14 ശനി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ജറോബോവാം സ്വർണംകൊണ്ട് രണ്ടു കാളക്കുട്ടിയെ നിർമിച്ചു) ജറോബോവാം അധർമത്തിൽനിന്നു പിന്തിരിഞ്ഞില്ല. എല്ലാ ജനവിഭാഗങ്ങളിലും നിന്നു പൂജാഗിരികളിൽ പുരോഹിതൻമാരെ നിയമിച്ചു. ആഗ്രഹിച്ചവരെയൊക്കെ അവൻ പുരോഹിതൻമാരാക്കി. ഭൂമുഖത്തുനിന്നു നിർമാർജനം ചെയ്യപ്പെടത്തക്കവിധം ജറോബോവാമിന്റെ ഭവനത്തിന് ഇതു പാപമായിത്തീർന്നു. കർത്താവിന്റെ വചനം കർത്താവേ അവിടന്ന് ജനത്തോട് കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ! ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു ഞങ്ങൾ അനീതി പ്രവർത്തിച്ചു ഞങ്ങൾ ദുഷ്ടതയോടെ പെരുമാറി ഞങ്ങളുടെ പിതാക്കൻമാർ ഈജിപ്‌തിലായിരുന്നപ്പോൾ, […]

Forane Ministry

നെയ്യാറ്റിൻകരയിൽ യുവജന അസംബ്ലി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതി യുവജന അസംബ്ലി സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നെയ്യാറ്റിൻകര, ലോഗോസ് പാസ്റ്ററൽ സെന്റെറിൽ നടന്ന പരിപാടിക്ക് ഫൊറോന പ്രസിഡന്റ് ഷിജിൻ സി.എസ്. കെ.സി.വൈ.എം. പതാക ഉയർത്തി തുടക്കം കുറിച്ചു. നെയ്യാറ്റിൻകര ഫൊറോനയിലെ 15 യൂണിറ്റുകളിൽ നിന്നുമുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ യുവജന അസംബ്ലിയിൽ പങ്കെടുത്തു. യൂണിറ്റുകളുടെ റിപ്പോർട്ട് അവതരണത്തെ തുടർന്ന് ഫൊറോന സമിതിയുടെ വാർഷിക റിപ്പോർട്ടും കണക്കും അസംബ്ലിയിൽ അവതരിപ്പിച്ച് പാസ്സാക്കി. ഫൊറോന സമിതിയിലെ […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 13 വചനവായന

ഫെബ്രുവരി 13 വെള്ളി ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന് (ഇസ്രായേൽ ദാവീദിൻ്റെ ഭവനത്തോട് ഇന്നും കലഹത്തിലാണ്) അക്കാലത്ത്, ഒരു ദിവസം ജറോബോവാം ജറുസലേമിൽ നിന്നു പുറത്തുപോകവേ, ഷീലോന്യനായ അഹിയാ പ്രവാചകൻ അവനെ കണ്ടുമുട്ടി. അഹിയാ ഒരു പുതിയ അങ്കി ധരിച്ചിരുന്നു. ആ വെളിംപ്രദേശത്ത് അവർ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. അഹിയാ താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു പന്ത്രണ്ടു കഷണങ്ങളായി കീറി. അവൻ ജറോബോവാമിനോടു പറഞ്ഞു: പത്തു കഷണം നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു: […]

Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 12 വചനവായന

ഫെബ്രുവരി 12 വ്യാഴം ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (എൻെറ ഉടമ്പടിയും ഞാൻ നല്‌കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‌കും.) സോളമനു വാർധക്യമായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയം അന്യദേവൻമാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കർത്താവിനോടു വിശ്വസ്‌തനായിരുന്നപോലെ അവൻ അവിടത്തോടു പരിപൂർണവിശ്വസ്‌തത പാലിച്ചില്ല. സോളമൻ സീദോന്യരുടെ ദേവിയായ അസ്‌താർത്തെയെയും അമ്മോന്യരുടെ മ്ളേച്‌ഛവിഗ്രഹമായ മിൽക്കോമിനെയും ആരാധിച്ചു. അങ്ങനെ അവൻ കർത്താവിൻ്റെ മുൻപിൽ അനിഷ്‌ടം പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ […]

Parish

വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളി. കനോഷ്യൻസന്യാസ സമൂഹ അംഗമായ വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലിയോടുകൂടി ആചരിച്ചു. ഇടവക വികാരി ഫാ ജോയ് സാബു വൈ. ദിവ്യബലിക്ക് നേതൃത്വം നൽകി. വിശുദ്ധയുടെ ജീവിതവും സഹനങ്ങളും നമുക്ക് എന്നും മാതൃകയാണെന്ന് ഇടവക വികാരി ആമുഖ സന്ദേശത്തിൽ പറഞ്ഞു. കനോഷ്യൻ സിസ്റ്റേഴ്സും, ലേ- കനോഷ്യൻ അംഗങ്ങളും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.