ക്ലൈസില കമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥാടനയാത്ര നടത്തി. നവംബർ 13, 14 തിയതികളിലായി നടന്ന തീർത്ഥാടനയാത്ര ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
നവംബർ 13 വെള്ളിയാഴ്ച രാത്രി 12 ന് പൊൻവിള പള്ളിൽ നിന്ന് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥാടന യാത്ര മധുര കത്തീട്രൽ, ഇടയ്ക്കാളൂർ പള്ളി, ഓരിയൂർ പള്ളി എന്നി സ്ഥലങ്ങൾ സന്ദർശിച്ച് വേളാങ്കണ്ണി പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് നേർച്ചകൾ സമർപ്പിച്ച് കുർബനയിൽ പങ്കെടുത്ത് നവംബർ 15 ഞായറാഴ്ച രാവിലെ 6 ന് തിരികെ എത്തി ചേർന്നു.
മതബോധന HM പി. അനീഷ്, അദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ, പിറ്റിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ എന്നീവർ നേതൃത്വം നൽകിയ യാത്രയിൽ ഇടവകയിലെ കുട്ടികളും മുതിർന്നവരും ഉൾപ്പടെ 52 അംഗങ്ങൾ പങ്കെടുത്തു




