Parish

സെന്റ് ജൂഡ് പള്ളിയിൽ തിരുനാളിന് തുടക്കമായി.

നിത്യ എസ്.

പെരുകാവ്: സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഒക്ടോബർ 28 ബുധനാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് പതാക ഉയർത്തിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ വികാരി ജനറൽ മോൺ. റ്റി. ക്രിസ്തുദാസ് മുഖ്യകാർമികനായി. ഫാ. ജോൺ വെങ്കിട്ടയിൽ OCD വചനസന്ദേശവും നവീകരണ ധ്യാനവും നയിച്ചു.

ബൈബിൾ പാരായണം, ജപമാല, നൊവേന, ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ തിരുന്നാളിന്റെ ഭാഗമായി നടക്കും. നവംബർ 1 ഞായറാഴ്ച തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.