Parish

ഓലത്താന്നി ഇടവകയിൽ വിശുദ്ധ കാർലോ അക്വിറ്റിസ് ദിനാചരണം നടന്നു

ഷിജോയ്

ഓലത്താന്നി: വിശുദ്ധ കാർലോ അക്വിറ്റിസിന്റെ തിരുനാൾ ദിനാചരണത്തോടനുബന്ധിച്ച് ഓലത്താന്നി തിരുഹൃദയ പള്ളിയിൽ മീഡിയാദിനവും വിശുദ്ധ കാർലോ അക്വിറ്റിസ് ദിനാചരണവും സംഘടിപ്പിച്ചു. ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 7-ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ മുഖ്യകാർമികനായി.

ആധുനിക സാങ്കേതികവിദ്യയെ ദൈവമഹത്വത്തിനായി വിനിയോഗിച്ച കാർലോ അക്വിറ്റിസിന്റെ ജീവിത മാതൃക ഓരോരുത്തരും മാതൃകയാക്കണമെന്നും, ആ ജീവിതം പിന്തുടർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നും ഇടവക വികാരി ആശംസിച്ചു.

ദിവ്യബലിയെ തുടർന്ന് നടന്ന സമ്മേളനത്തിൽ വിശുദ്ധ കാർലോ അക്വിറ്റിസിന്റെ ജീവിതവും ആത്മീയ വഴികളും ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.

ഇടവക മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്ന തിരുക്കർമ്മങ്ങൾക്കും അനുബന്ധ പരിപാടികൾക്കും ഇടവകാംഗങ്ങളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.