എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 9.30 ന് നടക്കുമെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ അറിയിച്ചു. ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിന്റെ കൈവെയ്പ്പ് ശ്രുശ്രൂഷയിലൂടെ ഇടവകയിലെ 3-ാo മത്തെ പുരോഹിതനായി ഡീക്കൻ വിനീഷ് അഭിഷിക്തനാകും.
പൊൻവിള ഇടവക ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഡീക്കൻ വിനീഷ് പുരോഹിതനായി അഭിക്ഷേകിതനാക്കുന്ന ആഹ്ലാദത്തിലാണ് ഇടവക വിശ്വാസി സമൂഹം. ആറയൂർ ക്രിസ്തുരാജ ബിസിസിയിലെ വിജയരാജ് – മേരി ദമ്പതിക്കളുടെ മൂത്ത മകനാണ് ഡീക്കൻ വിനീഷ്.
ഫാ. അഖിൽ ഇഗ്നേഷ്യസ്, ഫാ. രമേഷ് രാജാമണി, ബ്രദർ. അൻ മോദ് ഡെമനിക്, ബ്രദർ ആഷിക് തുടങ്ങിയവർ ഇടവകയിൽ നിന്ന് ദൈവവിളി സ്വീകരിച്ചവരാണ്



