Parish

പൊൻവിള ഇടവക തിരുനാൾ സെപ്റ്റംബർ 18 ന് തുടങ്ങും

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയുടെ 24-ാo മത് തിരുനാൾ സെപ്റ്റംബർ 18 ന് ആരംഭിക്കും. സെപ്റ്റംബർ 18 ന് ആരംഭിച്ച് 27 ഞായർ സമാപിക്കുന്ന രീതിയിലാണ് തിരുനാൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മീഡിയ മിനിസ്ട്രിയെ അറിയിച്ചു.

തിരുനാൾ പ്രാരംഭദിനം വൈകുന്നേരം 6 ന് പൊൻവിള കുരിശടിയിൽ നിന്ന് തിരുനാൾ വിളംബര പ്രയാണവും 6.30 ന് കൊടിയേറ്റും തുടർന്ന് ആഘോഷമായ ദിവ്യബലിയും നടക്കും. തിരുനാൾ ദിനങ്ങളിൽ രാവില 6 മുതൽ 7 വരെ പ്രഭാത പ്രാർത്ഥന, വൈകുന്നേരം 4 ന് ബൈബിൾ പാരായണം, 4.45 ന് ജപമാല, നൊവേന, ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 9.30 ന് ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം നടക്കും. വൈകുന്നേരം 6 ന് ദിവ്യബലി, 20 ഞായർ രാവിലെ 10 ന് രോഗികൾക്കായി ദിവ്യബലി, വൈകുന്നേരം 6 ന് ദിവ്യബലി, സെപ്റ്റംബർ 21 തിങ്കൾ മുതൽ 24 വ്യാഴം വരെ ഫാ. സജിത്ത് സോളമൻ, ഫാ.ജോൺ ജേക്കബ് ടീം നയിക്കുന്ന പരിശുദ്ധാത്മ അഭിഷേകധ്യാനം, 25 വെള്ളിയാഴ്ച വൈകുന്നേരം 6 ന് ദിവ്യബലി തുടർന്ന് ദിവ്യകാരുണ്യ പ്രദിക്ഷണം, 26 ശനി രാവിലെ 7 ന് പരേത സ്മരണ ദിവ്യബലി വൈകുന്നേരം 6 ന് സഡ്യാവന്ദനം തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം, 27 ഞായർ രാവിലെ 9 ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് ജൂബിലി ദീപം തെളിക്കൽ, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിങ്ങനെയാണ് തിരുനാൾ ദിനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ ദാസൻ പിതാവ്‌, ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ്‌, മോൺ. വി.പി.ജോസ്, ഫാ. ഡെന്നീസ് മണ്ണൂർ, ഫാ.ഷൈജു. ആർ.എം, ഫാ. അനിൽകുമാർ എസ്.എം., ഫാ.ആന്റോ എസ്. ജയരാജ്, ഫാ. ക്ലീറ്റസ് റ്റി., ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ജിനോ വി.ഒ., ഫാ. സുഗുൺ ലോറൻസ്, ഫാ. ഷിജോ മാത്യു, ഫാ. രമേഷ് രാജാമണി, ഫാ. ബനഡികട് OCD, ഫാ.ജോബിൻ പീറ്റർ, ഫാ. അരുൺ കുമാർ എസ്.എൽ., ഫാ. രാജേഷ് എസ്. കുറിച്ചിയിൽ എന്നിവർ നേതൃത്വം നല്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.