സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിൻ്റെ ജനന തിരുനാൾ ആഘോഷമാക്കി. സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 6.30ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR മുഖ്യകാർമികനായി. ഡീക്കൻ പ്രശാന്ത് ആമുഖസന്ദേശം നൽകി.
ലീജിയൻ ഓഫ് മേരിയുടെ 3 പ്രസീദിയങ്ങൾ ആമുഖം, വിശ്വാസികളുടെ പ്രാർഥന, കാഴ്ചവയ്പ്പ് എന്നിവയ്ക്ക് നേതൃത്വം നൽകി. കാഴ്ചവയ്പ്പിൽ മധുരംസമർപ്പിച്ചു. ദിവ്യബലിക്ക് ശേഷം എല്ലാവരും മധുരം പങ്കുവെച്ച് ആശംസകൾ അറിയിച്ചു.




