എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളി തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. സെപ്റ്റംബർ 06 ഞായറാഴ്ച്ച ദിവ്യബലിയെ തുടർന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പ്രകാശനകർമ്മം നിർവ്വഹിച്ചു.
പൊൻവിള ഇടവകയുടെ 24 -ാം തിരുനാൾ സെപ്റ്റംബർ 18 ന് കൊടിയേറി തിരുനാൾ ദിനമായ 27 ന് സമാപിക്കും. സെപ്റ്റംബർ 19 രാവിലെ 9.30 ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം നടക്കും. തിരുനാൾ സമാപന ദിനത്തിൽ ജൂബിലി ദീപം തെളിക്കൽ ചടങ്ങ് നടക്കും.
നെയ്യാറ്റിൻകര രൂപതയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് തിരുനാൾ നടക്കുകയെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ അറിയിച്ചു.




