ഷിനു
നെല്ലിമൂട്: വൈദിക ശുശ്രൂഷയിൽ 12 വർഷം പൂർത്തിയാക്കിയ നെല്ലിമൂട് ദിവ്യകാരുണ്യ ഇടവക വികാരി ഫാ.ജിബിൻ ദാസിന് ഇടവക മീഡിയാ മിനിസ്ട്രി സ്‌നേഹാദരവ് നൽകി. ഓഗസ്റ്റ് 06 ഞായറാഴ്ച ഇടവക സഹവികാരി ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ ഫാ. ജിബിൻ ദാസിന് പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു.
പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രി അഭിലാഷ്, മീഡിയ സെക്രട്ടറി ഷിനുകുമാർ, കോർഡിനേറ്റർ ശ്രീ ബൻസിഗർ രാജ്, മീഡിയാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്നു വൈകുന്നേരം കേക്ക് മുറിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.




