Parish

കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം

സ്വന്തം ലേഖകൻ

തേവൻപാറ: കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ അംഗമായ ആഗ്നസ് മരിയ അരുൺ സ്വർണ്ണം നേടി. ഫോയിൽ ചൈൽഡ് വിഭാഗത്തിലാണ് വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആഗ്നസിന്റെ ഗോൾഡ് മെഡൽ നേട്ടം.

തിരുവനന്തപുരം കേരള പോലീസ് ഫെൻസിംഗ് അക്കാദമിയിൽ പരിശീലകരായ ജോസ്‌ന ക്രിസ്റ്റി ജോസിയുടെയും അഭിജിത്തിന്റെയും കീഴിലാണ് ആഗ്നസ് പരിശീലനം നേടുന്നത്. കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്ന അരുൺ.ബി. ടി. യുടെയും, ആകാശവാണി വാർത്താ വിഭാഗത്തിൽ ജോലി ചെയ്യുന്ന സോഫിയ ഡാനിയലിന്റെയും മകളാണ് ആഗ്നസ്.

നെയ്യാറ്റിൻകര രൂപതയിൽ വൈദികനായ ഫാ. ഷൈജു ദാസിന്റെ സഹോദരന്റെ മകന്റെ മകളും ഫാ. അഖിൽ ബി. ടിയുടെ സഹോദരന്റെ മകളുമാണ് ആഗ്നസ്. സെപ്റ്റംബർ 23 മുതൽ ജമ്മു കശ്മീരിൽ വെച്ച് നടക്കുന്ന നാഷണൽ ചൈൽഡ് ആൻഡ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ആഗ്നസ് പങ്കെടുക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.