Parish

കട്ടയ്ക്കോട് ഇടവകയിൽ ഉണ്ണിഈശോ BCC വാർഷികം സംഘടിപ്പിച്ചു

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ ഉണ്ണി ഈശോ BCC യൂണിറ്റിൻ്റെ വാർഷികം സംഘടിപ്പിച്ചു. ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന വാർഷികം ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ലീഡർ ശ്രീമതി ആശാ ശാന്തി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ BCC ആനിമേറ്റർ സിസ്റ്റർ ട്രീസ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപദേശി ശ്രീ. മേരി ആൻ്റണി, BCC കോർഡിനേറ്റർ ശ്രീ. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീമതി.അഞ്ജന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

SSLC, പ്ലസ് ടൂ, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ എന്നിവ വിജയകരമായി പൂർത്തിയാക്കിയ യൂണിറ്റിലെ പ്രതിഭകളെ ഫ്രാങ്കോ അച്ചൻ ആദരിച്ചു. 53 വർഷം ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ രാജു – കൊച്ചുത്രേസ്യ ദമ്പതികളെയും, എല്ലാ ദിവസവും ദിവ്യബലി പങ്കെടുത്ത ശ്രീമതി സിസിലിയെയും, കുടുംബ പ്രാർഥനകളിൽ മുടക്കം കൂടാതെ പങ്കെടുത്ത ശ്രീമതി. ഓമന ഫ്രാൻസിസ് എന്നിവരെയും ആദരിച്ചു.

വാർഷികത്തിന് 60-ൽ അധികം അംഗങ്ങൾ പങ്കെടുത്തു.യോഗത്തിന് യൂണിറ്റ് ലീഡർ ശ്രീമതി ആശാ ശാന്തി സ്വാഗതവും ശ്രീമതി അമ്പിളി രാജേന്ദ്രൻ നന്ദിയും ആശംസിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാവിരുന്നോടും, സ്നേഹവിരുന്നോടും കൂടെ വാർഷികാഘോഷം സമാപിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.