വിജയനാഥ്
വിഴവൂർ: വിഴവൂർ വിശുദ്ധ ജെമ്മാ ഇടവകയിൽ വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാൾ ദിനത്തിൽ മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. പ്രവീൺ നേതൃത്വം നൽകി.
ദിവ്യബലിയെ തുടർന്ന് മുത്തശ്ശി മുത്തച്ഛന്മാർക്ക് ചെറുമക്കൾ പൂക്കൾ നൽകുകയും ഇടവക വികാരി ജപമാല ആശിർവദിച്ച് നൽകുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പള്ളിമുറ്റത്ത് സംഘടിപ്പിച്ച വിവിധ കലാപരിപാടികളിൽ മുത്തശ്ശി മുത്തച്ഛന്മാർ പങ്കെടുത്തു.



