ജൂലൈ 08 വ്യാഴം
ഒന്നാം വായന
ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(കർത്താവിനെ തേടാനുള്ള സമയമാണിത്)
സമ്യദ്ധമായി ഫലം നല്കുന്ന ഒരു മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലമേറുന്നതിനനുസരിച്ച് അവൻ ബലിപീഠങ്ങളും വർധിപ്പിച്ചു. രാജ്യം അഭിവൃദ്‌ധിപ്പെടുന്നതിനൊത്ത് സ്‌തംഭങ്ങൾക്കു ഭംഗിയേറ്റി. അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്. അതിനാൽ അവർ ശിക്ഷയേല്ക്കണം. കർത്താവ് അവരുടെ ബലി പീഠങ്ങൾ തട്ടിയുടയ്ക്കും; സ്‌തംഭങ്ങൾ നശിപ്പിക്കും. അവർ പറയും: കർത്താവിനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങൾക്കു രാജാവില്ലാതായി. ഉണ്ടെങ്കിൽത്തന്നെ ഞങ്ങൾക്കുവേണ്ടി അവന് എന്തു ചെയ്യാൻ സാധിക്കും? അവർ വ്യർഥഭാഷണം നടത്തുന്നു.
വെള്ളത്തിൽ വീണ കമ്പുപോലെ സമരിയാരാജാവ് ഒലി ച്ചുപോകും. ഇസ്രായേലിന്റെ പാപഹേതുക്കളായ ആവനിലെ പൂജാഗിരികൾ നശിപ്പിക്കപ്പെടും. അവരുടെ ബലിപീഠങ്ങളിൽ മുള്ളുകളും ഞെരിഞ്ഞിലുകളും വളരും. ഞങ്ങളെ മൂടുക എന്നു പർവതങ്ങളോടും ഞങ്ങളുടെമേൽ പതിക്കുക എന്നു കുന്നുകളോടും അവർ പറയും. നീതി വിതയ്ക്കുവിൻ; കാരുണ്യത്തിൻെറ ഫലങ്ങൾ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിൻ; കർത്താവിനെ തേടാനുള്ള സമയമാണിത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിരന്തരം കർത്താവിൻ്റെ സാന്നിധ്യം തേടുവിൻ (അല്ലെങ്കിൽ: അല്ലേലൂയാ!)
അവിടത്തേക്കു ഗാനമാലപിക്കുവിൻ; സ്‌തുതിഗീതങ്ങൾ അവിടത്തെ വിശുദ്‌ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; ആലപിക്കുവിൻ; അവിടത്തെ അദ്ഭുതങ്ങൾ വർണിക്കുവിൻ കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ
നിരന്തരം കർത്താവിൻ്റെ സാന്നിധ്യം തേടുവിൻ
കർത്താവിനെയും അവിടത്തെ ബലത്തെയും അന്വേഷിക്കുവിൻ; നിരന്തരം അവിടത്തെ സാന്നിധ്യം തേടുവിൻ. അവിടന്നു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കു വിൻ; അവിടത്തെ അദ്ഭുതങ്ങളെയും ന്യായവിധികളെയും തന്നെ.
നിരന്തരം കർത്താവിൻ്റെ സാന്നിധ്യം തേടുവിൻ
അവിടത്തെ ദാസനായ അബ്രാഹത്തിൻ്റെ സന്തതികളേ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ യാക്കോബിന്റെ മക്കളേ, ഓർമിക്കുവിൻ. അവിടന്നാണു നമ്മുടെ ദൈവമായ കർത്താവ്; അവിടുത്തെ ന്യായവിധികൾ ഭൂമിക്കു മുഴുവൻ ബാധകമാകുന്നു.
നിരന്തരം കർത്താവിൻ്റെ സാന്നിധ്യം തേടുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! (മർക്കോ 1:15). ദൈവരാജ്യം സമീപിച്ചിരിക്കു ന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ. അല്ലേലൂയാ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിൻ)
അക്കാലത്ത്, യേശു തന്റെ പന്ത്രണ്ടു ശിഷ്യൻമാരെ വിളിച്ച്, അശുദ്ധാത്‌മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നല്‌കി. ആ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകൾ: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോൻ, അവന്റെ സഹോദരൻ അന്ത്രയോസ്, സെബദിയുടെ പുത്രനായ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ,തോമസ്, ചുങ്കക്കാരൻ മത്തായി, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരൻ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്താ.
ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങൾ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയുമരുത്. പ്രത്യുത, ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിൻ. പോകുമ്പോൾ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു പ്രസംഗിക്കുവിൻ.




