അനീഷ്
വെള്ളറട : ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിൽ കെ.സി.വൈ.എം ‘സ്വാഗത് 2K26’ യുവജനദിനാഘോഷം സംഘടിപ്പിച്ചു.ജൂലൈ 05 ഞായറാഴ്ച ഇടവക വികാരി മോൺ. വിൻസെന്റ് കെ. പീറ്റർ യുവജനങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് നടന്ന ദിവ്യബലിയിൽ സഹവികാരി ഫാ അരുണ്‍ പി. ജിത്ത് മുഖ്യകാർമികനായി
സഹവികാരി ഫാ. അരുണ്‍ പി. ജിത്ത് കെ.സി.വൈ.എം പതാക ഉയർത്തുകയും കെ.സി.വൈ.എം പ്രവർത്തനങ്ങളെയും സംഘടനയുടെ ലക്ഷ്യങ്ങളെയും ദൗത്യങ്ങളെയും കുറിച്ചും യുവജനങ്ങൾക്ക് വ്യക്തമായ അവബോധവും നൽകി. തുടർന്ന് സംഘടനയിലേക്ക് പുതുതായി ചേർന്ന അംഗങ്ങളെ സ്വാഗതം ചെയ്തു.
സംഘടനയുടെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും യഥാക്രമം സെക്രട്ടറി, ട്രഷറർ എന്നിവർ അവതരിപ്പിച്ചു. കൗൺസിലർ ആൻസി വിൻസെന്റ് നന്ദി അറിയിച്ചതിനെ തുടർന്ന് യുവജന ആഘോഷങ്ങൾക്ക് സമാപനമായി.




