സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിജയോത്സവ് 2026 സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ബഹു. കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ ഉത്‌ഘാടനം ചെയ്തു.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ, പ്രോഗ്രാം കൺവീനർ മോൺ.ഡോ. ജോണി കെ. ലോറൻസ്, വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആൻ്റോ, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ. പോൾ, കെ.എൽ.സി.എ. പ്രസിഡൻ്റ് ശ്രീ. അനിൽ ജോസ്, കെ.എൽ.സി.ഡബ്ലു.എ. പ്രസിഡൻ്റ് ശ്രീമതി ഉഷ രാജൻ, കെ.സി. വൈ. എം. പ്രസിഡൻ്റ് ശ്രീ. അരുൺ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അസി. പ്രൈവറ്റ് സെക്രട്ടറി, മിനിസ്റ്റർ ഓഫ് അഗ്രികൾച്ചർ ശ്രീ.ലിപു എസ്. ലോറൻസ് പ്രത്യേക അതിഥിയായിരുന്നു. സിവിൽ സർവ്വീസ് റാങ്ക് ജേതാക്കന്മാരായ കുമാരി ശ്രീജ, ശ്രീ. നിധിൻ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ സർവ്വകലാശാലകളിൽ നിന്നായി PHD, റാങ്ക് ജേതാക്കൾ, എസ്.എസ്. എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മെമൻ്റോ നൽകി ആദരിച്ചു.




