Parish

പൊൻവിള മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ “റബ് ബോനി പഠന ക്ലാസ്”

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ചർച്ച് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റബ് ബോനി പഠന ക്ലാസ് ആരംഭിച്ചു. ജൂൺ 21 ഞായറാഴ്ച്ച വി.വിൻസെന്റ് പള്ളോട്ടി ഹാളിൽ വൈകുന്നേരം 4 ന് നടന്ന സമ്മേളനം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു.

സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടവക കൗൺസിൽ സെക്ക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ് എന്നിവർ സന്നിഹിരായി. കെ സി വൈ എം കൗൺസിലർ അബിൻ. ബി.ആർ. ബൈബിൾ വായിക്കുകയും മതബോധന അദ്ധ്യാപക സെക്രട്ടറി ഡോ. ഡെയ്സിൻ പ്രാർത്ഥന നടത്തുകയും ചെയ്തു. യോഗത്തിന് മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ് സ്വാഗതവും കുടുംബ ശ്രുശ്രൂഷ സെക്ക്രട്ടറി റ്റി. സ്‌റ്റീഫൻ നന്ദിയും ആശംസിച്ചു.

ഇടവക വിശ്വാസിക്കൾക്ക് സഭ- ബൈബിൾ പഠനത്തിനും സംശയനിവാരണത്തിനുമായി ഒരു വർഷം നടത്തപ്പെടുന്ന പഠന ക്ലാസാണ് റബ് ബോനി. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നയിക്കുന്ന ക്ലാസിന് 34 അംഗങ്ങൾ പങ്കെടുത്തു.

മീഡിയ മിനിസ്ട്രി ഭാരവാഹികളായ പി.ജെ. ജപരാജ്, എ.ആർ. ജോസ്, ഡോ. ഡെയ്സിൻ, അജേഷ്. എം.വി. എന്നിവർ നേതൃത്വം നല്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.