മീഡിയ മിനിസ്ട്രി
വലിയവിള: വലിയവിള ഇടവകയിൽ ഭക്ത്യാദരപൂർവ്വം ദിവ്യകാരുണ്യ തിരുനാൾ ആചരിച്ചു. ജൂൺ 07 ഞായറാഴ്ച നടന്ന ദിവ്യകാരുണ്യ തിരുനാൾ ദിവ്യബലിയിൽ സഹവികാരി ഫാ. പ്രശാന്ത് മുഖ്യകാർമികനായി.
പ്ലാങ്കാലവിള ബി സി സി യൂണിറ്റ് നേതൃത്വം നൽകിയ തിരുനാൾ ദിവ്യബലിയിൽ യൂണിറ്റ് അംഗങ്ങളും ഇടവകാംഗങ്ങളും ഭക്തിപൂർവ്വം പങ്ക് ചേർന്നു. തുടർന്ന് പള്ളിയ്ക്ക് ചുറ്റുമായി ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
ഇടവക അജപാലന സമിതി, യൂണിറ്റ് അംഗങ്ങൾ, ഗായകസംഘം, അൾത്താര ബാലകർ, സിസ്റ്റേഴ്സ്, ഉപദേശി, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ തിരുനാൾ ദിനത്തിന് നേതൃത്വം നൽകി.




