Parish

കടയിവിള ഇടവകയിൽ മതബോധന പ്രവേശനോത്സവം നടത്തി

പോൾ

കടയിവിള: കടയിവിള സെന്റ് ജോർജ് കടയിവിള ഇടവകയിൽ 2026-27 അധ്യയന വർഷത്തെ മതബോധന പ്രവേശനോത്സവം നടത്തി. ജൂൺ 7 ഞായറാഴ്ച രാവിലെ 6 മണിക്ക് ദിവ്യബലിയോടു കൂടെ ആരംഭിച്ച പ്രവേശനോത്സവം ഫാ. തോമസ് ജൂസ ഉദ്ഘാടനം ചെയ്തു.

മതബോധന ഹെഡ്മിസ്ട്രസ് രേഷ്മ പ്രേംദാസ് അധ്യക്ഷയായിരുന്ന പൊതു സമ്മേളനം സിസ്റ്റർ ഡോളി സന്ദേശവും
അസ്സി. ഹെഡ്മാസ്റ്റർ സുരേഷ്, വിദ്യാർത്ഥി പ്രതിനിധി അനഘ സുരേഷ് എന്നിവർ ആശംസകൾ നേർന്നു.

ഈ വർഷം ആദ്യമായി മതബോധന ക്ലാസുകളിലേക്ക് പ്രവേശിച്ച കുഞ്ഞുങ്ങളെയും പുതുതായി സേവനമാരംഭിച്ച അധ്യാപകരെയും സ്വാഗതം ചെയ്തു. തുടർന്ന് മതബോധന ക്ലാസിലെ വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകളും, മധുരവും നൽകി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഷീബ ടീച്ചർ നന്ദി രേഖപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.