വിജയനാഥ്
ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോന തല വിശ്വാസ പരിശീലന പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ 07 ഞായറാഴ്ച മരുതാമല സെന്റ് ജോസഫ് പള്ളിയിൽ നടന്ന സമ്മേളനം ഇടവക വികാരി ഫാ. റിനോയി കാട്ടിപ്പറമ്പിൽ ഒ.എസ്. ജെ. ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഇടവക വികാരിയും, ആനിമേറ്ററും, സിസ്റ്റർ പ്രതിനിധിയും, പ്രധാന അധ്യാപികയും, വിദ്യാർത്ഥി പ്രതിനിധിയും ചേർന്ന് വിശ്വാസ പരിശീലന ദീപ്തി തെളിയിച്ചു. ഫൊറോന ആനിമേറ്റർ ശ്രീ. ഫ്രാൻസി അലോഷ്യസ് ആശംസ അറിയിച്ചു.
ഇടവകയിലെയും ഫൊറോനയിലെയും അധ്യാപകകരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.




