വിജയനാഥ്
തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ പള്ളിയിൽ വിശ്വാസ പരിശീലന അധ്യാപകരുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ഫാ. അരുൺ മുഖ്യപ്രഭാഷണം നടത്തുകയും “അധ്യാപകരുടെ ദൗത്യം” എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു.
അധ്യാപക സംഗമത്തിൽ ഗ്രൂപ്പ് ചർച്ചകൾക്കും അഭിപ്രായങ്ങൾ പങ്കുവെക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. തേവൻപാറ, തോട്ടമുക്ക്, മന്നൂർകോണം എന്നീ പള്ളികളിൽ നിന്നും 42 അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.
ഒരുമിച്ചുള്ള പ്രാർത്ഥനയ്ക്കും ചായ സൽക്കാരത്തിന്നും ശേഷമാണ് സംഗമം അവസാനിച്ചത്.




