Forane Ministry

‘E C H O’ ഫൊറോന ക്യാമ്പ് സംഘടിപ്പിച്ചു

ഷിജിൻ

നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ECHO ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 27 ബുധനാഴ്ച രാവിലെ 9.00 മുതൽ ക്രൈസ്റ്റ്നഗർ, ക്രിസ്തുരാജ പള്ളിയിൽ നടന്ന ക്യാമ്പ് നെയ്യാറ്റിൻകര രൂപത വികാരി മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.

കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത മുൻ പ്രസിഡൻ്റും മുൻ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ.ജോജി ടെന്നിസൻ ഐസ് ബ്രേക്കിംഗ് സെക്ഷനും “യുവജന നേതൃത്വം” എന്ന വിഷയത്തിൽ ജീവനാദം മാനേജിംഗ് എഡിറ്റർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര ക്ലാസ് സെക്ഷനും കൈകാര്യം ചെയ്തു.

യുവജനങ്ങളെ ആത്മീയ പാതയിലേക്ക് നയിക്കുന്നതിനായി നെയ്യാറ്റിൻകര റീജിയൻ കോർഡിനേറ്റർ മോൺ V. P ജോസിൻ്റെ നേതൃത്വത്തിൽ തിരുമണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി.

വൈകുന്നേരം 07 മണിവരെ നടന്ന ഏകദിന ക്യാമ്പിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 50-ലധികം യുവജനങ്ങൾ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.