Parish

ഏലിയാപുരത്ത്‌ സ്‌ഥൈര്യലേപന കൂദാശ പരികർമ്മം നടന്നു

ജോണി ഏലിയാപുരം

ഏലിയാപുരം: ഏലിയാപുരം പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ സ്ഥൈര്യലേപന കൂദാശ പരികർമ്മം ചെയ്തു. ഏപ്രിൽ 12 ഞായറാഴ്ച നടന്ന സ്ഥൈര്യലേപന കൂദാശ പരികർമ്മ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര ലത്തീൻ രൂപതാ അധ്യക്ഷൻ സെൽവരാജൻ പിതാവ് നേതൃത്വം നൽകി. മുകുന്ദറ ഇടവക വികാരി ഫാ.റോബിൻരാജ്, ഇടവക വികാരി ഫാ.ഷാജി ഡി സാവിയോ, ബിഷപ്പ്സ്‌ സെക്രട്ടറി ഫാ. കിരൺ എന്നിവർ സഹകാർമ്മികരായി.

ഇടവക അംഗങ്ങൾ സമൂഹത്തിന് മാതൃകയായി പ്രത്യാശയോടെ ജീവിക്കുവാനും പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോധനമാവാനും ക്രൈസ്തവ വിശ്വാസം സംരക്ഷിച്ച് ജീവിക്കുവാനും നാം ബാധ്യസ്ഥരാണെന്ന് രൂപതാധ്യക്ഷൻ സന്ദേശത്തിൽ ഓർമപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.