Word of God

പെസഹകാലം ഒന്നാം വാരം ശനി വചനവായന

ഏപ്രിൽ 11 ശനി

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത‌ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല)

അക്കാലത്ത്, പത്രോസിന്റെ യും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണ മനുഷ്യരാണെന്നു മനസ്‌സിലാക്കുകയും ചെയ്‌തപ്പോൾ, പ്രമാണിമാരും പ്രഭുക്കന്മാരും നിയമജ്ഞരും അദ്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാണെന്ന് ഗ്രഹിക്കുകയും ചെയ്‌തു. എന്നാൽ, സുഖം പ്രാപിച്ച മനുഷ്യൻ അവരുടെ സമീപത്തു നില് ക്കുന്നതു കണ്ടതിനാൽ എന്തെങ്കിലും എതിർത്തുപറയാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട്, സംഘത്തിൽനിന്നു പുറത്തുപോകാൻ അവരോട് കല്‌പിച്ചതിനുശേഷം അവർ പരസ്‌പരം ആലോചിച്ചു. ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവർവഴി ശ്രദ്‌ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലേം നിവാസികൾക്കെല്ലാം വ്യക്‌തമായി അറിയാം. അതു നിഷേധിക്കാൻ നമുക്കു സാധ്യമല്ല. എന്നാൽ, ഇതു ജനത്തിനിടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ആരോടും സംസാരിക്കരുതെന്ന് നമുക്കവരെ താക്കീതു ചെയ്യാം. അവർ അവരെ വിളിച്ച് യേശുവിന്റെ നാമത്തിൽ ഒന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കല്പിച്ചു പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നത് ദൈവ സന്നിധിയിൽ ന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ, എന്തെന്നാൽ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല. അവർ അവരെ കൂടുതൽ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്‌ഷിക്കാൻ ഒരു മാർഗവും കണ്ടില്ല. കാരണം, ജനത്തെ അവർ ഭയപ്പെട്ടു. എന്തെന്നാൽ, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്‌തുതിച്ചുകൊണ്ടിരുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

അവിടന്ന് എൻ്റെ പ്രാർഥന കേട്ട് എന്നെ രക്ഷിച്ചു; ഞാൻ അവിടത്തേക്കു നന്ദിപറയും (അല്ലെങ്കിൽ: അല്ലേലൂയാ!).

കർത്താവിനു കൃതജ്‌ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു. കർത്താവ് എന്റെ ബലവും എൻ്റെ ഗാനവുമാണ്; അവിടന്ന് എനിക്കു രക്ഷ നല്‌കി. ഇതാ, നീതിമാൻമാരുടെ കൂടാരത്തിൽ ജയഘോഷമുയരുന്നു; കർത്താവിൻെറ വലത്തുകൈ കരുത്തു പ്രകടമാക്കി.

അവിടന്ന് എൻ്റെ പ്രാർഥന കേട്ട് എന്നെ രക്ഷിച്ചു; ഞാൻ അവിടത്തേക്കു നന്ദിപറയും

കർത്താവിന്റെ വലത്തുകൈ മഹത്ത്വമാർജിച്ചിരിക്കുന്നു; കർത്താവിന്റെ വലത്തുകൈ കരുത്തു പ്രകടമാക്കി. ഞാൻ മരിക്കുകയില്ല, ജീവിക്കും; ഞാൻ കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കും. കർത്താവ് എന്നെ കഠിനമായി ശിക്‌ഷിച്ചു: എന്നാൽ, അവിടന്ന് എന്നെ മരണത്തിനേല്പിച്ചില്ല.

അവിടന്ന് എന്റെ പ്രാർഥന കേട്ട് എന്നെ രക്ഷിച്ചു. ഞാൻ അവിടത്തേക്കു നന്ദിപറയും

നീതിയുടെ കവാടങ്ങൾ എനിക്കായിതുറന്നുതരുക; ഞാൻ അവയിലൂടെപ്രവേശിച്ച് കർത്താവിനു നന്ദിപറയട്ടെ. ഇതാണു കർത്താവിൻ്റെ കവാടം; നീതിമാൻമാർ ഇതിലൂടെ പ്രവേശിക്കുന്നു. അവിടന്ന് എനിക്കുത്തരമരുളി; അവിടന്ന് എന്റെ പ്രാർഥന കേട്ട് എന്നെ രക്‌ഷിച്ചു; ഞാൻ അവിടത്തേക്കു നന്ദിപറയും.

അവിടന്ന് എൻ്റെ പ്രാർഥന കേട്ട് എന്നെ രക്ഷിച്ചു; ഞാൻ അവിടത്തേക്കു നന്ദിപറയും

അല്ലേലുയാ !

അല്ലേലൂയാ! (സങ്കീ 118 : 24). കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം. – അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾ ലോകമെങ്ങും പോയി. എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ)

ആഴ്ച‌യുടെ ഒന്നാംദിവസം രാവിലേ ഉയിർത്തെഴുന്നേറ്റതിനുശേഷം, യേശു ആദ്യം മഗ്ദലേനമറിയത്തിനു പ്രത്യക്ഷപ്പെട്ടു. ഇവളിൽനിന്നാണ് അവൻ ഏഴു പിശാചുക്കളെ പുറത്താക്കിയത്. അവൾ ചെന്ന് അവനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവർ ദുഃഖത്തിലാണ്ടു വിലപിച്ചിരിക്കുകയായിരുന്നു. അവൻ ജീവിച്ചിരിക്കുന്നു എന്നും അവൾക്കു കാണപ്പെട്ടു എന്നും കേട്ടപ്പോൾ അവർ വിശ്വസിച്ചില്ല. ഇതിനുശേഷം അവരിൽ രണ്ടുപേർ ഗ്രാമത്തിലേക്കു നടന്നുപോകുമ്പോൾ അവൻ വേറൊരു രൂപത്തിൽ അവർക്കു പ്രത്യക്‌ഷപ്പെട്ടു. അവർ പോയി ബാക്കിയുള്ളവരെ വിവരം അറിയിച്ചു. അവരെയും അവർ വിശ്വസിച്ചില്ല.

പിന്നീട്, അവർ പതിനൊന്നുപേർ ഭക്ഷണത്തിനിരിക്കുമ്പോൾ, അവൻ അവർക്കു പ്രത്യക്‌ഷപ്പെട്ടു. ഉയിർപ്പിക്കപ്പെട്ടതിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരു ടെ വിശ്വാസരാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവൻ കുറ്റപ്പെടുത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സ്യഷ്‌ടികളോടും സുവിശേഷം പ്രസംഗി ക്കുവിൻ.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.