സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: വിശുദ്ധ ഫ്രാൻസിസ് അസ്സീസി വർഷത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര രൂപത കരുണയുടെ വർഷമായി ആചരിക്കുകയും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. മാർച്ച് 25-ന് നെയ്യാറ്റിൻകര കത്തീഡ്രൽ പള്ളിയിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തിന് ശേഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു. തുടർന്ന്, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്ലിന് ലോഗോ കൈമാറി.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സ്വർഗീയ ഭവനത്തിൽ പ്രവേശിച്ചതിന്റെ 800-)o വർഷം, അഭിവന്ദ്യ സെൽവരാജാൻ പിതാവിന്റെ ആപ്തവാക്യം “അനുകമ്പയോയെ ശുശ്രുഷിക്കാൻ” തുടങ്ങിയ വിഷയങ്ങളെ ഉൾകൊള്ളിച്ചാണ് “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയവും ലോഗോയും രൂപീകരിച്ചിരിക്കുന്നത്.
ഈ വർഷം ലെയോ പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന ദണ്ഡവിമോചനത്തിനായി നമ്മുടെ രൂപതയിലെ കാഞ്ഞിരം കുളം, കവിയാകോട് എന്നിവിടങ്ങളിലെ വി.ഫ്രാൻസിസ് അസീസി പള്ളികളും ആര്യനാട് പാലൈക്കോണത്തുള്ള വി.ഫ്രാൻസിസ് അസീസി ആശ്രമവും തീർത്ഥാടന സ്ഥലങ്ങളായും ണ്ഡവിമോചനം പ്രാപിക്കാനുള്ള ഇടങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.




