Diocese

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വർഷം ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: വിശുദ്ധ ഫ്രാൻസിസ് അസ്സീസി വർഷത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര രൂപത കരുണയുടെ വർഷമായി ആചരിക്കുകയും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. മാർച്ച് 25-ന് നെയ്യാറ്റിൻകര കത്തീഡ്രൽ പള്ളിയിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തിന് ശേഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു. തുടർന്ന്, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന് ലോഗോ കൈമാറി.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സ്വർഗീയ ഭവനത്തിൽ പ്രവേശിച്ചതിന്റെ 800-)o വർഷം, അഭിവന്ദ്യ സെൽവരാജാൻ പിതാവിന്റെ ആപ്തവാക്യം “അനുകമ്പയോയെ ശുശ്രുഷിക്കാൻ” തുടങ്ങിയ വിഷയങ്ങളെ ഉൾകൊള്ളിച്ചാണ് “കരുണയുടെ തീർത്ഥാടകർ – എളിയവർക്ക് കാവലും കരുതലും” എന്ന വിഷയവും ലോഗോയും രൂപീകരിച്ചിരിക്കുന്നത്.

ഈ വർഷം ലെയോ പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്ന ദണ്ഡവിമോചനത്തിനായി നമ്മുടെ രൂപതയിലെ കാഞ്ഞിരം കുളം, കവിയാകോട് എന്നിവിടങ്ങളിലെ വി.ഫ്രാൻസിസ് അസീസി പള്ളികളും ആര്യനാട് പാലൈക്കോണത്തുള്ള വി.ഫ്രാൻസിസ് അസീസി ആശ്രമവും തീർത്ഥാടന സ്ഥലങ്ങളായും ണ്ഡവിമോചനം പ്രാപിക്കാനുള്ള ഇടങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.