Diocese

മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികത്തിൽ കൃതജ്ഞതാ ബലിയർപ്പിച്ച് രൂപതാധ്യക്ഷൻ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികത്തിൽ കൃതജ്ഞതയുടെ ബലിയർപ്പിച്ച് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ്. മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം കത്തീഡ്രൽ പള്ളിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയർപ്പണത്തിൽ വികാരിജറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്‌കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി.

നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ റൂഫസ് പയസ്‌ലിൻ ആമുഖസന്ദേശവും വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ വചനപ്രഘോഷണവും നൽകി. രൂപതയിൽ നിന്നും 50 ൽ അധികം വൈദീകരും നിരവധി സന്യസ്തരും വിശ്വാസിസമൂഹവും കൃതജ്ഞതാബലിയിൽ പിതാവിനോടൊപ്പം പങ്കുചേർന്നു.

“അനുകമ്പയോടെ ശുശ്രൂഷിക്കാൻ” എന്ന ആപ്തവാക്യം ജീവിതഗന്ധിയാക്കാൻ ആഗ്രഹിക്കുന്ന പിതാവ് മാർച്ച് 25-ന് രാവിലെ നിർദ്ധനനായ ഒരു വ്യക്തിക്ക് വച്ചുനൽകിയ ഭവനത്തിന്റെ ആശീർവാദകർമ്മം നിർവഹിച്ചിരുന്നു. തന്റെ മെത്രാൻ പദവി ദൈവഹിതമനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുവാനുള്ള കൃപക്കായി നിരന്തരം നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയും പിതാവ് വിശ്വാസിസമൂഹത്തിന്റെ മുന്നിൽ വച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.