ജോയി സി. വിതുര
ചുളളിമാനൂർ: കിഴക്കിന്റെ കാൽവരി എന്ന നാമത്തിൽ പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീർത്ഥടനത്തോടുനുബന്ധിച്ചുള്ള നോട്ടീസ് കുരിശുമല റെക്ടർ റവ. ഡോ. ബിനു റ്റി. പ്രകാശനം ചെയ്തു. 69-മത് ബോണക്കാട് കുരിശുമല തീർത്ഥാടനം മാർച്ച് 25 മുതൽ 29 വരെയും ഏപ്രിൽ 03 (ദുഃഖ വെള്ളി) എന്നീ ദിനങ്ങളിലുമായാണ് നടക്കുക.
തീർത്‌ഥാടന കമ്മറ്റി ചെയർമനായി നെടുമങ്ങാട് റീജിയൺ കോഡിനേറ്റർ മോൺ. ഡോ. ജോസ് റാഫെലിനെയും ഏകോപനത്തിനായി ഇടവക വികാരി ഫാ. റിനോയി കാട്ടിപ്പറമ്പിലിനെയും കൺവീനർമാരായി ഫാ. ഷൈജുദാസ്, ഫാ. ഷാജി ഡി സാവിയോ എഞ്ഞിവരെയും പബ്ലിസിറ്റി ചെയർമാനായി ഫാ. അനുജോയെയും ജനറൽ കൺവീനറായി ഫ്രാൻസി അലോഷ്യസിനെയും സെക്രട്ടറിയായി ബൈജു തെന്നൂറിനെയും പബ്ലിസിറ്റി കൺവീനറായി ജോയി സി വിതുരയെയും തിരഞ്ഞെടുത്തു.
വിവിധ കമ്മറ്റി ഭാരവഹികളായിരിക്കും തീർത്ഥാടന ദിനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുരിശിന്റെ പ്രയാണം മാർച്ച് 22 ഞായറാഴ്ച ചുള്ളിമാനൂർ ഫെറോന പള്ളിയിൽ എത്തിച്ചേരും.



