എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിലെ ഇടവക അംഗങ്ങൾ മൈനർ സെമിനാരി സന്ദർശനം നടത്തി. ഫെബ്രുവരി 22 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ നേതൃത്വത്തിലാണ് പേയാട് മൈനർ സെമിനാരി സന്ദർശനം നടത്തിയത്.
സെമിനാരി റെക്ടർ ഫാ. അലോഷ്യസ് സത്യനേശനും ബ്രദേഴ്സും ചേർന്ന് ഇടവക അംഗങ്ങളെ സ്വീകരിച്ചു. തുടർന്ന്, ഇടവകയിൽ നിന്നും സമാഹരിച്ച സാമ്പത്തിക സഹായവും സാധനങ്ങളും ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിൽ കൈമാറി. 2 മണിക്കൂറോളം സെമിനാരിയും പരിസരവും കാണുകയും വൈദീക വിദ്യാർത്ഥികളുമായി സൗഹ്യദ സംഭാഷണം നടത്തുകയും ചെയ്തു.
ഇടവക അംഗങ്ങൾക്ക് സെമിനാരിയെ കുറിച്ച് അറിയാനും അനുഭവിക്കാനുമാണ് സന്ദർശനം സംഘടിപ്പിച്ചത്. ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ് യാത്രയ്ക്ക് നേതൃത്വം നല്കി.




