Parish

ആറയൂർ ഇടവകയിൽ നവദമ്പതികളെ ആദരിച്ചു

അജിൻ ജോസ്

നെയ്യാറ്റിൻകര: ആറയൂർ വിശുദ്ധ എലിസബത്ത് പള്ളിയിൽ നവദമ്പതികളെ ആദരിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക സഹവികാരി ഫാ. ജോബിൻ പോളാണ് നവദമ്പതികളായ ഡോ. അഖിൽ ആർ. ദേവിനും ഡോ. ജുവൽ ആൻ ജെയിംസിനും ബൈബിളും ജപമാലകളും നൽകി ആദരിച്ചത്.

കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ആറയൂർ ഇടവകാംഗമായ ഡീക്കൻ ജെയിംസ്, കുടുംബ പ്രേക്ഷിത ശുശ്രൂഷ സമിതി സെക്രട്ടറി പി.ആർ. ദാസ് എന്നിവർ സന്നിഹിതരായിരുന്നു. നവദമ്പതികൾക്ക് ഇടവക ജനങ്ങൾ പ്രാർത്ഥനാ ആശംസകൾ നേർന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.