Diocese

നെയ്യാറ്റിൻകര രൂപതയിലെ 4 വൈദിക വിദ്യാർത്ഥികൾ വായനപ്പട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ 4 വൈദികവിദ്യാർത്ഥികൾ വായനപ്പട്ടം (Lectorate) സ്വീകരിച്ചു. ഫെബ്രുവരി 12 വ്യാഴാഴ്ച കാർമ്മലഗിരി സെയിന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ വച്ച് നടന്ന തിരുക്കർമ്മത്തിന് കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ അന്റണി കാട്ടിപറമ്പിൽ പിതാവ് മുഖ്യമാർമികനായി. ദൈവശാസ്ത്രത്തിന്റെ ഒന്നാം വർഷം പഠിക്കുന്ന നെയ്യാറ്റിൻകര രൂപതയുടെ വൈദീകാർത്ഥികളായ ബ്ര.അശ്വിൻ (അസംപ്ഷൻ ചർച്ച്, വ്ളാത്താങ്കര), ബ്ര.കിരൺ (സെന്റ് അഗസ്റ്റിൻ പള്ളി, അരുവിക്കര), ബ്ര.ശ്രുതിൻ (സെന്റ് എഡ്വേർഡ്സ് ചർച്ച്, പൂവച്ചൽ), ബ്ര.വിജിൻ (സെന്റ് ആന്റണീസ് പള്ളി, മൈലാടി) എന്നിവരാണ് വായനപ്പട്ടം സ്വീകരിച്ചത്.

വൈദീകാർഥികളുടെ ഔദ്യോഗിക ശുശ്രൂഷകളിലൊന്നാണ് വായനാപ്പട്ടം. ദൈവവചനം സഭയിൽ ഔദ്യോഗികമായി വായിക്കാനുള്ള ഉത്തരവാദിത്വമാണ് ഇതിലൂടെ ലഭിക്കുന്നത്. ദിവ്യബലിയർപ്പണത്തിലും മറ്റ് ആരാധനാഘോഷങ്ങളിലും ദൈവവചനം ഭക്തിപൂർവ്വം വായിക്കാനും തിരുവചനത്തെ ആഴത്തിൽ പഠിച്ച് ജീവിതത്തിൽ നടപ്പാക്കാൻ ഈ ശുശ്രൂഷയിലൂടെ ഓരോ വൈദികാർഥിയും പ്രാപ്തനാകുന്നു. വൈദികജീവിതത്തിലേക്കുള്ള ഒരുക്കത്തിൽ സുപ്രധാന ഘട്ടമായ ഈ വായനാപ്പട്ടം സ്വീകരിച്ചതോടെ, വൈദീകാർഥികൾ ദൈവവചന ശുശ്രൂഷയിൽ കൂടുതൽ പ്രതിബദ്ധരായി സഭയുടെ ഔദ്യോഗിക ദൗത്യത്തിൽ പങ്കുചേരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.