സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി. സെൽവരാജൻ പിതാവിന് ആശംസകൾ നേർന്ന് സി.ബി.സി.ഐ. ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടക്കുന്ന
37-മത് ജനറൽ ബോഡി യോഗത്തിൽ വച്ച് പുതുതായി നിയമിതരായ ബിഷപ്പ്മാർക്ക് ആശംസകൾ നേർന്ന് ആദരിക്കുകയായിരുന്നു അപ്പൊസ്തൊലിക്ക് നുൺഷ്യോ ലിയൊപോൾദോ ജിറെല്ലി.
2026 ഫെബ്രുവരി 3 മുതൽ 10 വരെ നടക്കുന്ന സിബിസിഐ യോഗത്തിന്റെ ആപ്‌തവാക്യം “വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിലേക്കുള്ള സഭയുടെ സാക്ഷി” എന്നതാണു.ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള കത്തോലിക്കാ ബിഷപ്പുമാർ ഇതിൽ പങ്കെടുക്കുന്നു. സഭാപരവും ദേശീയവുമായ കാര്യങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ചർച്ചകൾക്കും വിവേകത്തോടും വിവേചനാധികാരത്തോടുമുള്ള പ്രതികരണത്തിനും കൂട്ടായ തീരുമാനങ്ങൾക്കുമായാണു ഈ ദ്വിദിന അസംബ്ലിയിൽ ബിഷപ്പ്മാർ ഒന്നിച്ച് ചേർന്നിരിക്കുന്നത്.




