സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ഓഫീസ് സമുശ്ചയം ഇനിമുതൽ പോപ്പ് ഫ്രാൻസിസ് ഭവൻ എന്നറിയപ്പെടും. ഡിസംബർ 30-ന് രൂപത ഓഫീസിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അഭിവന്ദ്യ സെൽവരാജാൻ പിതാവ് ഇക്കാര്യം അറിയിച്ചത്. ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടനെ നൽകുമെന്ന് പിതാവ് പറഞ്ഞു.
നെയ്യാറ്റിൻകര രൂപത ഓഫീസ് സമുശ്ചയം ജോൺ പോൾ സെക്കന്റ് ഹോം എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, പുതുതായി നിർമ്മിച്ച വൈദീക മന്ദിരത്തിന്റെ പേരും ജോൺ പോൾ സെക്കന്റ് ഹോം എന്നായതിനാലാണ് ഓഫീസ് സമുശ്ചയത്തിന് പോപ്പ് ഫ്രാൻസിസ് ഭവൻ എന്ന പേര് നൽകിയത്.




