Parish

തിരുപ്പിറവി ആഘോഷമാക്കി പൊൻവിള മതബോധനം

ക്ലൈസില കമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന യൂണിറ്റ് ക്രിസ്മസ് ആഘോഷം 28.12.25 ഞായറാഴ്ച്ച രാവിലെ 10.30 ന് വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്നു.

സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഇടവകയിലെ സിസ്റ്റർ അഖില മേരി, ബ്രദർ അമോദ് ഡൊമിനിക് എന്നിവർ സന്ദേശം നല്കി.

തുടർന്ന്, മതബോധന വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകർ ക്രിസ്മസ് ഫ്രണ്ടിനുള്ള സമ്മാനം കൈമാറി. അദ്ധ്യാപകരും വിദ്യാർത്ഥിക്കുമായി 170 അംഗങ്ങൾ പങ്കെടുത്തു. PTA യുടെ നേതൃത്വത്തിൽ മധുരവും വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ പി. അനീഷ് സ്വാഗതവും വിദ്യാർത്ഥി സെക്രട്ടറി അത്യുൽ വിജയ് നന്ദിയും അർപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.