വിശാഖ് വി.സി.
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ ഉദിയൻകുളങ്ങര സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 132 കുട്ടികൾ സെമിനാറിൽ സജീവമായി പങ്കെടുത്തു.
‘ആരാധനാക്രമം അനുഭവമാക്കുന്ന കുട്ടികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അജുവും ദിവ്യയും കുട്ടികൾക്ക് പ്രചോദനകരമായ ക്ലാസുകൾ നയിച്ചു. ആരാധനയുടെ അർത്ഥവും അതിന്റെ ആത്മീയ മൂല്യവും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ എത്തിക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് നൽകിയത് .
സെമിനാറിന്റെ വിവിധ ഘട്ടങ്ങളിൽ ഫാ. റെജിൻ, ഫാ. രതീഷ് മാർക്കോസ്, ആനിമേറ്റർ സുനിൽ ഡി.ജെ. എന്നിവർ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കുട്ടികളുടെ പങ്കാളിത്തവും ഉത്സാഹവും ശ്രദ്ധേയമായിരുന്നു.
ആത്മീയ വളർച്ചക്കും വിശ്വാസജീവിതത്തിനും സഹായകരമായ ഈ സെമിനാർ കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി മാറി.




