Kerala

ഹാപ്പി ഡോപു ഗെയിം മെൽഫിത്ത് ഹെലിക്സിനെ തേടി മലയാള മനോരമ എത്തി.

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര : മലയാള മനോരമയും ഫെഡറൽ ബാങ്കും ഒരുമിച്ചു ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഹാപ്പി ഡോപു എന്ന ഗെയിമിൽ പങ്കെടുത്ത കട്ടയ്ക്കോട്സെന്റ് ആന്റണിസ് യു. പി സ്കൂളിൽ പഠിക്കുന്ന മെൽഫിത്ത് ഫെലിക്സ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.  

മെൽഫിത്തിനു സ്കൂൾ കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. രാജേഷ് കുറിച്ചിയിലിന്റെ നേതൃത്വത്തിൽ രണ്ടാം സമ്മാനമായ സൈക്കിൾ മലയാള മനോരമ പത്രത്തിന്റെ ചീഫ് എഡിറ്റർ നവംബർ 26 ബുധനാഴ്ച സമ്മാനിച്ചു. മനോരമയുടെയും ഫെഡറൽ ബാങ്കിന്റെയും ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു.

മലയാള മനോരമ സ്കൂളിന് നൽകി വരുന്ന പത്രങ്ങൾക്ക് പുറമേ ദിവസവും അഞ്ചുപത്രങ്ങൾ കൂടി മനോരമ സമ്മാനിച്ചു. കൂടാതെ ഇന്നത്തെ പത്രം പ്രകാശനവും ചെയ്തു. സ്കൂൾ അധ്യാപകർക്കും, വിദ്യാർഥികൾക്കും ഒപ്പം സമ്മാനദാന ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ്‌ കൂടിയായ മെൽഫിത്തിന്റെ പിതാവ് ഫെലിക്സും സന്നിഹിതനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പഭായി ടീച്ചർ കൃതജ്ഞത അർപ്പിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.