സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കുരിയാത്തി തിരുപ്പിറവി പള്ളിയിൽ നവംബർ 23 ഞായറഴ്ച ക്രിസ്തുരാജത്വ തിരുനാൾ ആഘോഷിച്ചു. രാവിലെ 07.30 ന് നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. വി.എൽ. പോൾ മുഖ്യകാർമ്മികനായി. ദിവ്യബലിയെ തുടർന്ന് വചനബോധന അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് “ക്രിസ്തോ റേ” റാലിയും സംഘടിപ്പിച്ചു.
റാലിയിൽ കുട്ടികൾ ക്രിസ്തുരാജാവിന് ജയഗീതം മുഴക്കി. ഇടവക വികാരി, സിസ്റ്റർ ജിൽസി, മതബോധന പ്രധാന അദ്ധ്യാപിക ശ്രീജ ടീച്ചർ, പി.റ്റി.എ പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




