സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പാറശാല ഫൊറോനാ മതബോധനം രണ്ടാംഘട്ട അധ്യാപക സംഗമം സംഘടിപ്പിച്ചു. ആറയൂർ സെന്റ് എലിസബത്ത് ദേവാലയത്തിൽ സംഘടിപ്പിച്ച മതബോധന അധ്യാപക സംഗമം ഫൊറോനാ വികാരി ഫാ. ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു.
മോൺ. വി. പി. ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫൊറോനായിലെ 19 പള്ളികളിൽ നിന്നായി അധ്യാപകർ സെമിനാറിൽ പങ്കെടുത്തു. രൂപത മൈനർ സെമിനാരി പ്രീഫെക്ട് ഫാ. അനു ക്ലാസുകൾ കൈകാര്യം ചെയ്തു.
ഫൊറോന പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റ് പോൾ പി.ആർ., ജോയിൻ സെക്രട്ടറി പ്രഭാ വിക്ടർ, മതബോധന ഫൊറോന സെക്രട്ടറി ആൽബർട്ട്, ആനിമേറ്റർ സജികുമാർ എന്നിവർ അധ്യാപക സംഗമ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.




