ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച മാധ്യമ വിശുദ്ധൻ കാർലോ അക്യൂറ്റിസ് രചന മത്സര വിജയികൾക്ക് നവംബർ 09 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ആദരവ് നല്കി.
രൂപത നിർദ്ദേശപ്രകാരം വിശുദ്ധ കാർലോ അക്യൂറ്റിസിനെ പരിജയപ്പെടുത്തനായിട്ടാണ് മത്സരങ്ങൾ നടത്തിയത്. നേഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ്, മുതിർന്നവർ എന്നീ 6 വിഭാഗങ്ങളായി തിരിച്ച് കളറിംഗ്, പെൻസിൽ ഡ്രോയിങ്, ഉപന്യാസം രചനയിൽ 60 അംഗങ്ങൾ പങ്കെടുത്തു.
ഇടവക മീഡിയ മിനിസ്ട്രി സെക്രട്ടറി എ. ആർ. ജോസ്, ഇടവക പ്രതിനിധി പി. ജെ. ജപരാജ്, ഖജാൻജി അജേഷ് വി. ഐ., റിപ്പോട്ടർ ക്ലൈസില ക്ലമന്റ്, ഡോ. ഡെയ്സിൻ, അഖിൽ എസ്.റ്റി., ഷൈനി ജി.എൽ. എന്നിവർ നേതൃത്വം നല്കി.




