ശ്രീജ സുരേഷ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ ആറയൂർ വി. എലിസബത്ത് ദൈവാലയത്തിൽ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി മോൺ. വി.പി. ജോസ് തിരുനാൾ കൊടിയേറ്റി. തുടർന്ന് നടന്ന ദിവ്യബലിക്ക് ജുഡീഷ്യൽ വികാർ മോൺ. ജോസ് റാഫേൽ മുഖ്യകാർമ്മികനായി, വികാരി ജനറൽ ക്രിസ്തുദാസ് തോംസൺ വചനപ്രഘോഷണം നടത്തി.
നവംബർ 7-ന് ആരംഭിച്ച തിരുനാൾ നവംബർ 17 ഞായറാഴ്ച സമാപിക്കും. നവംബർ 8 മുതൽ 12 വരെ ഫാ.ആന്റണി പയ്യപ്പള്ളി നയിക്കുന്ന ജീവിത നവീകരണ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ഫൊറോനാ വികാരി ഫാ.അൽഫോൻസ് ലിഗോരി, ഫാ. രാജേഷ് കുറിച്ചിയിൽ, ബാലരാമപുരം ഫൊറോനാ വികാരി റവ.ഡോ.രാജദാസ്, കാട്ടാക്കട റീജ്യണൽ കോ-ഓർഡിനേറ്റർ മോൺ.വിൻസെന്റ് കെ. പീറ്റർ, പാറശാല ഫൊറോനാ വികാരി ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. അനിൽകുമാർ എസ്.എം. തുടങ്ങിയവർ തിരുനാൾ ദിനങ്ങളിലെ ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികത്വവും വചന പ്രഘോഷണവും നടത്തും.
തിരുനാൾ ദിനങ്ങളിൽ മെഡിക്കൽ ക്യാമ്പ്, സാധു സഹായം തുടങ്ങി നിരവധി കർമ്മ പരിപാടികൾ നടത്തപ്പെടുന്നുണ്ട്. നവംബർ 16 ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാൾ സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് എമെരിത്തൂസ് റൈറ്റ്. റവ. ഡോ.വിൻസെന്റ് സാമൂവൽ മുഖ്യകാർമികനാവും. തുടർന്ന്, 17 തിങ്കളാഴ്ച കൃതജ്ഞത ദിവ്യബലിയും നടക്കും.




