സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 24-ാം തീയതി ഞായറാഴ്ച 3.30-ന് നെയ്യാറ്റിൻകര, ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് MEKKORAH 2K25 എന്ന പേരിൽ പൊതുവിജ്ഞാന ക്വിസ് മത്സരം നടന്നു.
നെയ്യാറ്റിൻകര രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 39 ടീമുകളിലായി 78 മത്സരാർത്ഥികൾ ക്വിസ് മത്സരത്തിന്റെ ഭാഗമായി.
MEKKORAH 2K25 ക്വിസ് മത്സരത്തിൽ നെയ്യാറ്റിൻകര ഫൊറോനയിലെ നെല്ലിമൂട് യൂണിറ്റ് അംഗങ്ങളായ വർഷ ബാസ്റ്റിൻ & നവ്യ എ. എസ്സ്. ഒന്നാം സ്ഥാനവും ചുള്ളിമാനൂർ ഫൊറോനയിൽ വിതുര യൂണിറ്റ് അംഗങ്ങളായ അഖിൽ എസ്. ബി & അജൽ എസ്. രാജ് രണ്ടാം സ്ഥാനവും ഉണ്ടൻകോട് ഫൊറോനയിലെ കടൈവിള യൂണിറ്റ് അംഗങ്ങളായ ആഘോഷ് ഡി. യു & അനശ്വര ഡി. യു. എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.




