ലിജ എം.എസ്.
പേയാട്: പേയാട് സെന്റ് ജൂഡ് മതബോധന യൂണിറ്റിൽ മതബോധന വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി. വരാനിരിക്കുന്ന ഒന്നാം സെമസ്റ്റർ വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായാണ് മോഡൽ പരീക്ഷ നടത്തിയത്.
കുട്ടികൾക്ക് പരീക്ഷയുടെ ചോദ്യഘടന മനസ്സിലാക്കാനും പഠനനിലവാരം തിരിച്ചറിയുന്നതിനും വേണ്ടി നടത്തിയ മോഡൽ പരീക്ഷയ്ക്ക് മതബോധന അധ്യാപകർ നേതൃത്വം നൽകി.




