ഷീജാരാജ്
പേയാട്: സെപ്റ്റംബർ 8 പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ KLCWA യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം അഞ്ചാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്കായി പാരിഷ് ഹാളിൽ വച്ച് “കളിയല്ല കൗമാരം കുമാരികൾക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അഗസ്റ്റിൻ ക്ലാസ് നയിച്ചു.
പെൺകുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെ കുറിച്ചും, വ്യക്തി ശുചിത്വത്തെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. ക്ലാസിന് KLCWA പ്രസിഡന്റ് ലേഖ സ്വാഗതവും മിനിമോൾ കൃതജ്ഞതയും അർപ്പിച്ചു. ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു.




