Ministry

കേരള ലേബർ മൂവ്മെന്റ് (KLM) നേതൃസമ്മേളനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ കേരള ലേബർ മൂവ്മെന്റിന്റെ (KLM) നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് KLM നേതൃസമ്മേളനം സംഘടിപ്പിച്ചു. NIDS പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ. ഡോ. സെൽവരാജൻ പിതാവ് ഉദ്‌ഘാടനം ചെയ്തു.

NIDS ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, രൂപത KLM ഡയറക്ടർ ഫാ.ഡെന്നിസ് മണ്ണൂർ, കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ്, KLM സംസ്ഥാന സമിതി പ്രസിഡന്റ് ജോസ് മാത്യു, KLM സംസ്ഥാന സമിതി സെക്രട്ടറി ഡിക്സൻ മനീക്, KLM സംസ്ഥാന സമിതി ഖജാൻജി തോമസ് മാത്യു, പ്രോജക്ട് ഓഫീസർ മൈക്കിൾ, KLM രൂപത പ്രസിഡന്റ് ദേവരാജൻ, KLM രൂപത സെക്രട്ടറി ബീനറാണി, രൂപത NIDS സെക്രട്ടറി പ്രതിനിധി ശശിധരൻ, KLM രൂപത ഖജാൻജി കല, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീനകുമാരി എന്നിവർ സംസാരിച്ചു.

“KLM എന്ത്? എന്തിന്?” എന്ന വിഷയത്തെ ആസ്പദമാക്കി ജോസ് മാത്യുവും, “KLM തൊഴിലാളി ഫോറങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഡിക്സൻ മനീക്കും ക്ലാസ് നയിച്ചു.

തുടർന്ന്, കർഷക തൊഴിലാളി ക്ഷേമനിധി, നിർമ്മാണ തൊഴിലാളി ക്ഷേമനിധി, മോട്ടോർ തൊഴിലാളി ക്ഷേമനിധി, തയ്യൽ തൊഴിലായി ക്ഷേമനിധി, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, അസംഘടിത തൊഴിലാളി ക്ഷേമനിധി, പീഡിക തൊഴിലാളി ക്ഷേമനിധി, പ്രവാസി ക്ഷേമനിധി എന്നിവയുടെ രൂപത കമ്മിറ്റി രൂപീകരിച്ചു. KLM ആനിമേറ്റർമാരായ ശശികുമാർ, ജയരാജ് എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.