Vatican

കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന് റോമിൽ തുടക്കമായി

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന് റോമിൽ തുടക്കമായി. ജൂലൈ 28-ന് നടന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ നിർവഹിച്ചു. ഇന്നത്തെ ലോകത്ത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞുകൊണ്ട് ആധുനിക മാധ്യമങ്ങളുടെ ലക്‌ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ലെന്നും മറിച്ച് ആളുകളുടെ വ്യക്തിപ്രാധാന്യം വെളിപ്പെടുത്തുക കൂടിയാണെന്നും കർദിനാൾ പിയെത്രോ ഓർമ്മിപ്പിച്ചു.

സത്യത്തിനു സാക്ഷികളാകുവാനുള്ള വിളിയാണ് നാം സ്വീകരിച്ചിരിക്കുന്നതെന്നും, അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം നിഷ്ക്രിയമാകരുതെന്നും, മറിച്ച് ദൈവവുമായുള്ള കണ്ടുമുട്ടലിൽ സംഭാഷണങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയണമെന്നും, കർദിനാൾ പറഞ്ഞു. ഡിജിറ്റൽ മിഷൻ എന്നാൽ, സുവിശേഷവത്ക്കരണം വെറും സാങ്കേതിക വിദ്യകളിലേക്ക് ഒതുക്കുക എന്നതല്ല അർത്ഥമാക്കുന്നതെന്നും, മറിച്ച് അത് കൂടുതൽ ആളുകളെ കൂട്ടായ്‌മയിൽ നിലർത്തിക്കൊണ്ട് ബന്ധങ്ങളെ വിസ്തൃതമാക്കുന്നതാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു. നാം ക്രിസ്തുവിന്റേതാണ് എന്ന സന്തോഷം ഊട്ടിയുറപ്പിക്കുവാൻ ഈ ഡിജിറ്റൽ മിഷൻ സഹായകരമാകണമെന്നും കർദിനാൾ പറഞ്ഞു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.