സുനിൽ ഡി. ജെ.
നെയ്യാറ്റിൻകര: വ്ലാത്താങ്കര ഫൊറോനയിൽ കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷയുടെ നേതൃത്വത്തിൽ ടീനേജ് കോഴ്സിൽ പങ്കെടുത്ത കുട്ടികളുടെ റിന്യൂവൽ പ്രോഗ്രാം ജൂലൈ 20 ഞായറഴ്ച വലിയവിള ക്രിസ്തുരാജ പള്ളിയിൽ സംഘടിപ്പിച്ചു. നെയ്യാറ്റിൻകര രൂപത കുടുംബ പ്രേക്ഷക ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ് ക്ലാസിനോട് അനുബന്ധിച്ച് നടന്ന യോഗത്തിന്റെ അധ്യക്ഷനായി. വ്ലത്താങ്കര ഫൊറോന വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ലയോള കൗൺസിലിംഗ് സെന്ററിന്റെ നേതൃത്വത്തിൽ ക്ലാസ് നടന്നു. വിവിധ ഇടവകകളിൽ നിന്നായി 104 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു.




