സുജേഷ് ജോൺ
ആര്യനാട്: ആര്യനാട് ഫൊറോന മീഡിയ മിനിസ്ട്രിയുടെ ലോഗോ പ്രകാശനവും യുട്യൂബ് ലോഞ്ചിങ്ങും നടന്നു. ആര്യനാട് ഫൊറോന പള്ളി തിരുനാളിൻ്റെ അവസാന ദിനത്തിൽ നടത്തിയ ലോഗോ പ്രകാശനം നെടുമങ്ങാട് റീജിയണൽ കോർഡിനേറ്റർ വെരി.റവ. മോൺ. റൂഫസ് പയസ് ലീൻ നിർവ്വഹിച്ചു.
ഫൊറോന പ്രവർത്തനങ്ങൾ പങ്ക് വക്കുന്നിതായി തുടങ്ങിയ യൂട്യൂബ് ചാനൽ നെയ്യാറ്റിൻകര രൂപത മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ. ജസ്റ്റിൻ ഡൊമിനിക്ക് സബ്സ്ക്രൈബ് ചെയ്ത്കൊണ്ട് ഉദ്ഘാടനം ചെയ്തു.
ലോഗോ പ്രകാശനവും യുട്യൂബ് ലോഞ്ചിങ്ങും നടന്നതോടെ ഫൊറോന സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി ആരംഭം കുറിച്ചിരിക്കുന്നുവെന്ന് മീഡിയ മിനിസ്ട്രി അംഗങ്ങൾ പറഞ്ഞു.




